29.4 C
Kunnamkulam
Friday, August 21, 2026
Home Bureaus Kechery മാവേലിമാരും മലയാളിമങ്കമാരും അണിനിരന്ന് സെന്റ് തോമസ് നഴ്‌സറി സ്‌കൂള്‍ ഓണാഘോഷം

മാവേലിമാരും മലയാളിമങ്കമാരും അണിനിരന്ന് സെന്റ് തോമസ് നഴ്‌സറി സ്‌കൂള്‍ ഓണാഘോഷം

33

കൂനംമൂച്ചി സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജയ്‌സണ്‍ മാറോക്കി കുട്ടി മാവേലിമാര്‍ക്ക് ഒരു കൂട പ്പൂക്കള്‍ കൊടുത്തു കൊണ്ട് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സെന്റ് തോമസ് യു പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി.എഫ്. റോബിന്‍,സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ പ്രധാന അധ്യാപിക സോഫി അലക്‌സ് കൂനംമൂച്ചി ഇടവക കൈക്കാരന്‍ മാരായ അല്‍ഫോണ്‍സ് മുട്ടത്ത്, കെ.വിജോയ് അധ്യാപകരായ ആനി ടീച്ചര്‍, രമ്യ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
.കുട്ടി മാവേലിമാരും മലയാളിമങ്കമാരും അണിനിരന്ന പരിപാടിയില്‍ ഓണക്കളികളും രക്ഷിതാക്കളുടെ തിരുവാതിരക്കളിയും നടന്നു. ആലോഷത്തിന്റെ ഭാഗമായി പായസവിതരണവും ഉണ്ടായിരുന്നു.

 

 

ADVERTISEMENT
error: Content is protected !!