27.9 C
Kunnamkulam
Sunday, August 23, 2026
Home CCTV Desk റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

18

അണ്ടത്തോട് പാപ്പാളിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. വടക്കേക്കാട് നാലാം കല്ല് കണ്ടമ്പുള്ളി സ്വദേശി ഒരുക്കുളങ്ങര സുനി ( 50) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളിയില്‍ ദേശിയ പാത 66 റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം. പൊന്നാനി ഭാഗത്തുനിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. റൗഹത്ത് റീജന്‍സിയില്‍ കല്യാണ ആവശ്യാര്‍ത്ഥം വന്ന് തിരിച്ചുപോവുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍തന്നെ അകലാട് മൂന്നൈനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കേക്കാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!