28 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu കൗതുകമായി ഡിജിറ്റല്‍ പൂക്കളം

കൗതുകമായി ഡിജിറ്റല്‍ പൂക്കളം

17

ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ഒരുക്കിയ ഡിജിറ്റല്‍ പൂക്കളം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൗതുകമായി.ചിങ്ങപ്പുലരിയുടെ ഗൃഹാതുരതയില്‍ വിരിയുന്ന പൂക്കളങ്ങള്‍ക്കിടയില്‍ സാങ്കേതികവിദ്യയുടെ പുതുമയായി പൂക്കളം.ആര്‍ഡിനോ, ബ്രെഡ്ബോര്‍ഡ്, സെര്‍വോ മോട്ടോര്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ പൂക്കളം ഒരുക്കിയത്.പൂക്കളത്തിന് വര്‍ണവും ഭംഗിയും നല്‍കിയത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ കൃഷ്ണതീര്‍ത്ഥ് അനൂപ്, ദീപിക, നിയ ഇഷാനി എന്നിവരാണ്.പൂക്കളം ഒരുക്കിയ വിദ്യാര്‍ത്ഥികളെ പ്രധാനാധ്യാപിക ഷീന പി. ശങ്കര്‍ , പി ടി എ പ്രസിഡന്റ് ഷാജി ബിന്‍ ഹൈദര്‍ എന്നിവര്‍ അഭിനന്ദിച്ചു.

 

ADVERTISEMENT
error: Content is protected !!