23.6 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Kechery സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ സപ്തതി ആഘോഷം ശനിയാഴ്ച്ച

സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ സപ്തതി ആഘോഷം ശനിയാഴ്ച്ച

11

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ സപ്തതി ആഘോഷം ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും മെത്രാഭിഷേക രജത ജൂബിലിയും സപ്തതി ആലോഷത്തിനൊപ്പം നടക്കും.ആഗസ്ത് 29 ന് നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിക്കും ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവാ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സപ്തതി സ്മരണികയുടെ പ്രകാശനം യുവജനക്ഷേമ- കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വ്വഹിക്കും. വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാരായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ, ഡോ.യുക്കാക്കിം മാര്‍ കുറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഡോ. കുറിയാക്കോസ് മാര്‍ തെയഫലിയോസ് മെത്രാപ്പോലീത്ത, ഡോ സാമുവേല്‍ തിയോഫിലസ് മെത്രാപ്പോലീത്ത, മാര്‍ ഔഗിന്‍ കുരിയാക്കോസ് മെത്രാപ്പോലീത്ത, ഡോ മലയില്‍ സാബു കോശി ചെറിയാന്‍, ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മാര്‍ ടോണി നീലങ്കാവില്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സ്വാമി സദ്ഭവാനന്ദ, ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം .എല്‍ എമാരായ ഏ.സി. മൊയ്തീന്‍, എന്‍ . കെ. അക്ബര്‍, വി.ടി. ബലറാം, നഗരസഭ അധ്യക്ഷരായ സൗമ്യ അനിലന്‍, സുനിത അരവിന്ദന്‍, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. ജ്യോതിഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.25 വര്‍ഷത്തോളമായി സഭയുടെ മെത്രാപ്പോലീത്ത എന്ന നിലയില്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത ആത്മീക രംഗത്തും സാമൂഹൃരംഗത്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി കൊണ്ടുള്ള സ്മരണികയാണ് സപ്തതിയുടെ ഭാഗമായി പുറത്തിറക്കുന്നത്. ആലോഷങ്ങളുടെ ഭാഗമായി വിവിധ സംഘടനകളും വ്യക്തികളും സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്തയെ ആദരിക്കുകയും ഉപഹാര സമര്‍പ്പിക്കുകയും ചെയ്യും. സഭ വൈദീക ട്രസ്റ്റിയും ജനറല്‍ കണ്‍വീനറുമായ ഫാ തോമസ് കുരിയന്‍, സഭ ആത്മായ ട്രസ്റ്റി ഗീവര്‍ മാണി പനയ്ക്കല്‍, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!