ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എസ്. ഹരിഗോപാല്‍ ചുമതലയേറ്റു. അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രനില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ എട്ടരയോടെ ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്ററുടെ ചേമ്പറിലായിരുന്നു ചടങ്ങ്. ദേവസ്വം സ്ഥിരനിക്ഷേപ രജിസ്റ്റര്‍, സ്വര്‍ണ്ണം, വെള്ളി സ്റ്റോക്ക് രജിസ്റ്റര്‍, ഡബിള്‍ ലോക്കര്‍രജിസ്റ്റര്‍ എന്നിവയില്‍ ഒപ്പ് രേഖപ്പെടുത്തിയാണ് ചുമതല ഏറ്റെടുത്തത്. ക്ഷേത്രത്തിനകത്തെ ലോക്കറുകളുടെയും മുഴുവന്‍ ഭണ്ഡാരങ്ങളുടെയും താക്കോല്‍ക്കൂട്ടം കളക്ടര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറി. ഒരു വര്‍ഷമാണ് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ് ഹരിഗോപാല്‍.ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായര്‍, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ. ഗീത, പ്രമോദ് കളരിക്കല്‍, എം.രാധ കെ.എസ്.മായാദേവി, പി.ആര്‍.ഒ വിമല്‍ ജി നാഥ്, അസി.മാനേജര്‍ കെ.കെ. സുഭാഷ് തുടങ്ങിയവര്‍ സന്നിതരായിരുന്നു.



