കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്രാടകാഴ്ച കുല സമര്‍പ്പണം നടന്നു.രാവിലെ 7.30ന് മേല്‍ശാന്തി മുല്ലനേഴി ദീലിപന്‍ നമ്പൂതിരി ആദ്യ കാഴ്ചകുല ഭഗവാന് സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം പ്രസിഡണ്ട് കെകെ സുബിദാസ്, ഭരണസമിതി അംഗങ്ങള്‍, മാതൃ സമിതി അംഗങ്ങള്‍, കര്‍മ്മ സമിതി അംഗങ്ങള്‍, വിവിധ പൂരാഘോഷ കമ്മിറ്റികള്‍, ക്ഷേത്ര ജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവരും കാഴ്ച കുലകള്‍ ഭഗവാന് സമര്‍പ്പിച്ചു. ക്ഷേത്രം ജീവനക്കാര്‍ക്കുള്ള ഓണക്കോടി വിതരണം ക്ഷേത്രം പ്രസിഡണ്ട് നിര്‍വഹിച്ചു. തിരുവോണനാളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഭഗവാന് സമര്‍പ്പിച്ച കാഴ്ചകുലകള്‍ നിവേദ്യച്ചതിന് ശേഷം സൗജന്യമായി ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും, പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.



