26.2 C
Kunnamkulam
Wednesday, August 26, 2026
Home National സംഘടനാ വിപുലീകരണത്തിന് സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു

സംഘടനാ വിപുലീകരണത്തിന് സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു

7

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഈസ്റ്റ്, വെസ്റ്റ്, നോർത്ത് സോണുകളാക്കി തിരിക്കുകയും സംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കൾ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടിൽ സാന്നിധ്യം ഉറപ്പിക്കുകയുമാണ് ലക്ഷ്യം. പ്രദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.

രേഖ ശർമ, അക്ഷയ് ഷിൻഡെ, പ്രേം ആകാശ്, അനം ഉസാമ, ബാലകൃഷ്ണ ശുക്ല എന്നിവരാണ് സംഘടനാ ജനറൽ സെക്രട്ടറിമാർ. സുധീർ സംഗ്വാൻ, സിദ്ധാർഥ് ഭരദ്വാജ് എന്നിവരെ ദേശീയ വക്താക്കളായും ചുമതലപ്പെടുത്തി. സെപ്തംബർ അഞ്ചിന് സിജെപി വീണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റിൽ നിന്നും ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് തീരുമാനം. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് വിവരം.

ADVERTISEMENT
error: Content is protected !!