28.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kechery കൂനംമൂച്ചി ഗ്രാമീണ വായനശാല ഓണോഘോഷം നടത്തി

കൂനംമൂച്ചി ഗ്രാമീണ വായനശാല ഓണോഘോഷം നടത്തി

25

കൂനംമൂച്ചി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണോത്സവ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വായനശാലയ്ക്ക് സമീപമുള്ള തരകന്‍സ് വൈറ്റ് ഫീല്‍ഡില്‍ നടന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടനം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ് നിര്‍വ്വഹിച്ചു. വായനശാല പ്രസിഡണ്ട് ജോമി ജോണ്‍സന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം വിനു ജോണ്‍സണ്‍ ഓണ സന്ദേശം നല്‍കി. നാടിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒത്തുചേര്‍ന്ന പരിപാടിയില്‍ വായനശാല അംഗങ്ങളും നാട്ടുകാരും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വായനശാല ഭാരവാഹികളായ, അനൂപ് പനയ്ക്കല്‍, സി ജെ ജോസ്, കെ എല്‍ ലിസി, ലിംസി പോള്‍സന്‍, പി.ജെ. ബൈജു, ബിജോയ് ചീരന്‍, ലൈബ്രേറിയന്‍ മോളി ഇട്ട്യേചന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!