28.3 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kechery തായംകളി മത്സരം സമാപിച്ചു

തായംകളി മത്സരം സമാപിച്ചു

10

കണ്ടാണശ്ശേരി വായനശാല – കലാസമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച തായംകളി മത്സരം സമാപിച്ചു. ആഗസ്റ്റ് 8 ന് ആരംഭിച്ച് ഉത്രാടദിനം വരെ നീണ്ടു നിന്ന തായംകളിയുടെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മനോജ് പുണ്യ ടീം ഒന്നാം സമ്മാനവും, ശിവശങ്കരന്‍ ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ്, പഞ്ചായത്ത് അംഗം കെ.ടി.മനോജ്, വായനശാല പ്രസിഡണ്ട് എന്‍.കെ. ബാലകൃഷ്ണന്‍, സെക്രട്ടറി വി.ഡി.ബിജു, വായനശാല കലാസമിതി പ്രസിഡണ്ട് പി.ആര്‍ ബൈജു എന്നിവര്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് ട്രോഫിയും, ക്യാഷ് പ്രൈയ്‌സും സമ്മാനിച്ചു.

ADVERTISEMENT
error: Content is protected !!