26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കരുണാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ച് പ്രകൃതി സംരക്ഷണ സംഘം

കരുണാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ച് പ്രകൃതി സംരക്ഷണ സംഘം

99

പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം കരുണാലയത്തില്‍ നടത്തിയ ഓണാഘോഷം പിന്നണി ഗായകന്‍ ചാര്‍ളി തൃശൂര്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ ജോണ്‍സണ്‍ ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും കുന്നംകുളം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണുമായ മിഷാ സെബാസ്റ്റ്യന്‍, സംഘം തൃശൂര്‍ ജില്ലാ കമ്മറ്റി എക്‌സിക്യൂട്ടിവ് മെമ്പര്‍ എ സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍ ഷാജി തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നീസ് മങ്ങാട്, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എന്‍.എം.വിഷ്ണു, തൃശൂര്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ ബിജു ജോണ്‍, സജി ആറ്റത്ര, സലീം അവിയൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മെമന്‍ഡോയും വൃക്ഷതൈകളും സമ്മാനമായി നല്‍കി. ചാര്‍ളി തൃശൂര്‍ ഓണപാട്ടുകള്‍ പാടി. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!