28.3 C
Kunnamkulam
Wednesday, August 26, 2026
Home CCTV Desk മഴ നനഞ്ഞ തിരുവോണം, വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച്...

മഴ നനഞ്ഞ തിരുവോണം, വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്

36

തിരുവോണ ദിവസവും സംസ്ഥാനത്ത് അതിശക്ത മഴ. ഉച്ച കഴിഞ്ഞതോടെ സംസ്ഥാന വ്യാപകമായി മഴ ശക്തമായതോടെ കാലാവസ്ഥാ മുന്നറിയിപ്പ് പുതുക്കി. പുതിയ അറിയിപ്പ് പ്രകാരം മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വൈകിട്ട് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 4 ജില്ലകളിൽ അതിശക്ത മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടെ കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.

ADVERTISEMENT
error: Content is protected !!