30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Guruvayur തിരുവോണനാളില്‍ ഗുരുവായൂരിലൊരുക്കിയ പൂക്കളം ശ്രദ്ധേയമായി

തിരുവോണനാളില്‍ ഗുരുവായൂരിലൊരുക്കിയ പൂക്കളം ശ്രദ്ധേയമായി

79

തിരുവോണനാളില്‍ ഭക്തിയുടെ നിറച്ചാര്‍ത്തായി ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ നൃത്തം ചെയ്യുന്ന കണ്ണന്റെ പൂക്കളം. പതിവ് പൂക്കളങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഇതില്‍ ആനന്ദനൃത്തം ചെയ്യുന്ന ഉണ്ണിക്കണ്ണനെയാണ് പൂക്കളാല്‍ മനോഹരമായി ആവിഷ്‌കരിച്ചത്. നീലനിറം പകര്‍ന്ന ഭഗവാന്റെ തിരുമേനി, വര്‍ണ്ണപ്പൂക്കളാല്‍ അലങ്കരിച്ച വസ്ത്രങ്ങള്‍, തിളങ്ങുന്ന ആഭരണങ്ങള്‍ ഓരോന്നും കണ്ണന്റെ ദിവ്യരൂപത്തിന് കൂടുതല്‍ ചാരുത പകര്‍ന്നു. പൂക്കളം കാണാനും സെല്‍ഫി എടുക്കാനുമായി പതിവില്‍ കവിഞ്ഞ തിരക്കാണ് ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്.

 

ADVERTISEMENT
error: Content is protected !!