28.3 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Punnayurkulam ചമ്മനൂര്‍ മാഞ്ചിറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കാഴ്ച്ചക്കുല സമര്‍പ്പണം

ചമ്മനൂര്‍ മാഞ്ചിറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കാഴ്ച്ചക്കുല സമര്‍പ്പണം

0

പുന്നയൂര്‍ക്കുളം ചമ്മനൂര്‍ മാഞ്ചിറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നേന്ത്രവാഴക്കുല സമര്‍പ്പണം നടത്തി. ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പുത്തന്‍ചിറ പുഴിക്കാട്ട് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കി. ആദ്യ നേന്ത്രകുല ക്ഷേത്രം പ്രസിഡന്റ് ശിവദാസന്‍ പരത്തിവളപ്പില്‍ സമര്‍പ്പണം നടത്തി. തുടര്‍ന്ന് മറ്റു ഭക്തജനങ്ങളും കാഴ്ച്ചക്കുലകള്‍ സമര്‍പ്പിച്ചു. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് ശിവദാസന്‍ പരത്തിവളപ്പില്‍, സെക്രട്ടറി സുരേഷ് ബാബു പാലക്കല്‍, വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ പാറക്കാട്ട്, ജോയിന്‍ സെക്രട്ടറി രമേശ് കരുവളപ്പില്‍, ട്രഷറര്‍ പുഷ്പാക്കരന്‍ പാറക്കാട്ട് തുടങ്ങീ മറ്റു ക്ഷേത്രം ഭാരവാഹികളും മാതൃ സമിതി അംഗങ്ങളും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!