24.4 C
Kunnamkulam
Friday, August 28, 2026
Home CCTV Desk തിരൂരിൽ ട്രെയിനിൽ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി പിടിയിൽ

തിരൂരിൽ ട്രെയിനിൽ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി പിടിയിൽ

90

മലപ്പുറം തിരൂരിൽ ട്രെയിനിൽ വച്ച്‌ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. അസം ദിബ്റൂദാം സ്വദേശി പങ്കജ് ദോളായി അറസ്റ്റിൽ. സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ ആക്രമിക്കുകയും ചെയ്തു.

ഇന്നലെ കോയമ്പത്തൂർ – മംഗലാപുരം എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. യുവതിയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. ഇതിൽ നിന്ന് കുതറി മാറിയ യുവതി സഹയാത്രികരെ വിവരം അറിയിച്ചതിന് പിന്നാലെ സഹയാത്രികരാണ് സംഭവം പൊലീസിൽ അറിയിച്ചത്.

പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ അടിയേറ്റ് ആർപിഎഫ് എഎസ്ഐ ശശിയുടെ തലക്ക് പരിക്കേറ്റു. ആർപിഎഫ് ഉദ്യോഗസ്ഥരും തിരൂർ പൊലീസും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. അസം സ്വദേശിയായ യുവാവിന് മാനസിക പ്രശ്നങ്ങളുണ്ട് എന്നാണ് പൊലീസ് കരുതുന്നത്.

ADVERTISEMENT
error: Content is protected !!