ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രവാസി ക്ഷേമസഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘടനവും, ഓഹരിസമാഹരണവും വടക്കേകാട് നടന്നു. ചാവക്കാട് ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് വടക്കേക്കാട് എം.&ടി ഓഡിറ്റോറിയതിന് എതിര്‍വശത്തുള്ള മിനാര്‍ ആട്രിയം കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എം.എല്‍.എ.-എന്‍.കെ.അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം കെ നബീല്‍ ഷെയര്‍ സമാഹരണം ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ സെക്രട്ടറി സ. ടി ടി ശിവദാസന്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജയ്കുമാര്‍, കേരള പവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ശാലിനി രാമകൃഷ്ണന്‍, ഏരിയ സെക്രട്ടറി ബാഹുലേയന്‍ പള്ളിക്കര, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് അഹമ്മദ് മുല്ല, ആക്ടിങ് സെക്രട്ടറി കെ വി അബുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.



