26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മക്ക് മുസ്ലിം ലീഗ് വീട് വച്ച് നല്‍കും

ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മക്ക് മുസ്ലിം ലീഗ് വീട് വച്ച് നല്‍കും

58

എരുമപ്പെട്ടി ചിറ്റണ്ട സ്വദേശിയ പ്ലാക്കൂട്ടയില്‍ റാസിയക്കാണ് എരുമപ്പെട്ടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി വീട് വച്ച് നല്‍കുന്നത്. 19 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച റാസിയ വീട്ടുജോലിയെടുത്താണ് കുടുംബം പോറ്റുന്നത്. സ്വന്തമായി വീടില്ലാത്ത റാസിയക്ക് 18 വയസുള്ള ഒരു മകളുണ്ട്. തന്റെ സാമ്പത്തിക പ്രയാസം അറിയിച്ചതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി വീട് വച്ചുനല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. യോഗത്തിന് പ്രസിഡന്റ് കബീര്‍ കടങ്ങോട് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി.മൊയ്തുട്ടി, എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ.എ.അബ്ബാസ്,ജോ.സെക്രട്ടറി കെ.എ.മനാഫ് , ഭാരവാഹികളായ സിറാജ് കരിയന്നൂര്‍, പി.എം.സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!