29.2 C
Kunnamkulam
Sunday, August 30, 2026
Home Bureaus Perumpilavu കള്‍വര്‍ട്ട് നിര്‍മ്മാണം; പഴഞ്ഞി റോഡിൽ ഗതാഗത നിയന്ത്രണം

കള്‍വര്‍ട്ട് നിര്‍മ്മാണം; പഴഞ്ഞി റോഡിൽ ഗതാഗത നിയന്ത്രണം

23

പഴഞ്ഞി – പട്ടിത്തടം റോഡിന്റെ നവീകരണം ആരംഭിക്കുന്നു. നിര്‍മാണം തുടങ്ങുന്നതിനു മുന്‍പ് രണ്ട് കള്‍വര്‍ട്ടുകളുടെ പണി പൂര്‍ത്തീകരിക്കാനായി ഇന്നു മുതല്‍ 15 ദിവസത്തേക്ക് പഴഞ്ഞി ജയ ബേക്കറി മുതല്‍ പട്ടിത്തടം സെന്റര്‍ വരെ, റോഡ് അടച്ചിടും. വാഹനങ്ങള്‍ നിരത്തിലിറക്കാത്ത ഈ സമയത്ത് മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തും. റോഡിന്റെ ശോചനീയ സ്ഥിതി പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ എം പി രാജന്‍, ഷൈലജ അരുണ്‍ദാസ്, ജിന്‍സി സജു എന്നിവര്‍ സന്ദര്‍ശിച്ചു. സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ച് നാട്ടുകാര്‍ക്കും, വാഹന യാത്രികര്‍ക്കും പ്രയാസങ്ങളില്ലാതെ റോഡ് ഉടന്‍ തുറന്നു കൊടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

 

ADVERTISEMENT
error: Content is protected !!