29.2 C
Kunnamkulam
Sunday, August 30, 2026
Home Uncategorized അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘അന്‍സാര്‍ വിഷന്‍ 2030’ന് ഔപചാരികമായ പ്രഖ്യാപനം

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘അന്‍സാര്‍ വിഷന്‍ 2030’ന് ഔപചാരികമായ പ്രഖ്യാപനം

4

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ഭാവി വികസനത്തിനും മികവുറ്റ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ദിശാബോധം നല്‍കുന്ന സമഗ്ര വികസന രേഖയായ ‘അന്‍സാര്‍ വിഷന്‍ 2030’ന്റെ ഔപചാരികമായ പ്രഖ്യാപനം നടത്തി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രഖ്യാപനവും നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലെ മികവിനൊപ്പം സാങ്കേതികവിദ്യയ്ക്കും മൂല്യാധിഷ്ഠിത സമീപനത്തിനും പ്രാധാന്യം നല്‍കി, ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരായ തലമുറയെ വാര്‍ത്തെടുക്കാനുള്ള അന്‍സാറിന്റെ ദീര്‍ഘവീക്ഷണമാണ് ‘വിഷന്‍ 2030’ മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി .അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ടിങ് ചെയര്‍മാന്‍ വി. ടി. അബ്ദുള്ളക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.റഫീഖ് അഹമ്മദ് രചന നിര്‍വഹിച്ച് കുക്കു വിനോദ് സംഗീതം പകര്‍ന്ന ‘അന്‍സാര്‍ ഗീതിക’യുടെ മനോഹരമായ ആലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. അന്‍സാര്‍ മ്യൂസിക് ടീമിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗീതിക ചടങ്ങിന് വേറിട്ടൊരു സംഗീതാനുഭവം സമ്മാനിച്ചു.തുടര്‍ന്ന് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ വീഡിയോ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ‘അന്‍സാര്‍ വിഷന്‍ 2030 ‘ന്റെ ലോഞ്ചിംഗ് നടന്നു. ചടങ്ങില്‍ അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ടിങ് ചെയര്‍മാന്‍ വി. ടി. അബ്ദുള്ളക്കോയ തങ്ങള്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, ഇന്റഗ്രേറ്റഡ് എഡ്യുക്കേഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീയുസ്സമാന്‍, അസാരി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. എ. കുഞ്ഞഹമ്മദ്, പി.ടി.എസ്.സി ചീഫ് മെന്റര്‍ സനു സലീം എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജിദ റസാഖ് നന്ദി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!