24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം

ഗുരുവായൂരില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം

58

ഓണാഘോഷത്തിന്റെ തിരക്കിനിടെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം മേഖലയില്‍ വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയതായി പരാതി. ഇരിങ്ങപ്പുറം ഗ്രൗണ്ടിന് സമീപം കൂര്‍ക്കപ്പറമ്പില്‍ അനീഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ബാറ്ററികളാണ് മോഷണം പോയത്. വാഹനങ്ങളുടെ സെന്‍സര്‍ ചെക്കപ്പ് നടത്തുന്ന അനീഷിന്റെ വീട്ടുമുറ്റത്ത് നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇതില്‍നിന്നാണ് മോഷ്ടാക്കള്‍ നാല് പെട്ടി ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍ കടത്തിയത്. എളുപ്പത്തില്‍ അഴിച്ചുമാറ്റി കൊണ്ടുപോകാന്‍ കഴിയുന്നതിനാലാണ് പെട്ടി ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍ മോഷ്ടാക്കള്‍ ലക്ഷ്യമിട്ടതെന്നാണ് അനീഷ് പറയുന്നത്. മോഷണത്തില്‍ ഏകദേശം 28,000 രൂപയുടെ നഷ്ടം സംഭവിച്ചതായും അനീഷ് വ്യക്തമാക്കി. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരിങ്ങപ്പുറം പരിസരത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയതായും പരാതിയുണ്ട്. മേഖലയില്‍ ബാറ്ററി മോഷണം പതിവായതോടെ വാഹന ഉടമകള്‍ ആശങ്കയിലാണ്.

 

ADVERTISEMENT
error: Content is protected !!