ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ കെജിഎംഓഎയുടെ എതിര്‍പ്പില്‍ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കെജിഎംഓഎക്ക് പരാതിയുണ്ടെങ്കില്‍ നേരിട്ട് അറിയിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.മന്ത്രിയെ കാണണം എന്നുണ്ടെങ്കില്‍ നേരിട്ട് വന്ന് കാണാം. ഒഴിവ് മന്ത്രിയെ ബോധിപ്പിച്ചാല്‍ മാത്രമല്ലേ അറിയൂ. ഇക്കാര്യങ്ങള്‍ പത്രത്തില്‍ വായിച്ചല്ല അറിയേണ്ടതെന്നും കെജിഎംഒഎ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്താണ് ആവശ്യപ്പെടുന്നത് എന്നതിനനുസരിച്ച് ചെയ്തു കൊടുക്കും. 140 ഓളം ഡോക്ടര്‍മാരെ നിയമിച്ചു. മന്ത്രിയെ കാണണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കാണാം. അല്ലാതെ ദിവസേന സ്റ്റേറ്റ്‌മെന്റ് ഇറക്കേണ്ട ആവശ്യമില്ലെന്നും മുരരളീധരന്‍ വ്യക്തമാക്കി.



