മരത്തംകോട് മേരിമാത ദേവാലയത്തില്‍ പുതിയതായി സ്ഥാപിച്ച കല്‍ കുരിശിന്റെ വെഞ്ചിരിപ്പ് കൂദാശ നടത്തി. ഞായറാഴ്ച രാവിലെ നടന്ന കൂര്‍ബാനക്കു ശേഷം തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലംങ്കാവില്‍ കല്‍ക്കുരിശിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. ഇടവക വികാരി ഫാദര്‍ ജോഫി ചിറ്റിലപ്പിളളി സഹ കാര്‍മ്മീകനായി. വെഞ്ചിരിപ്പ് ചടങ്ങുകള്‍ക്ക് കൈക്കാരന്‍മാരായ ഡോ. ജോണ്‍സന്‍ ആളൂര്‍, തോമാസ് ചക്രമാക്കില്‍, ജോണി ചൊവ്വല്ലൂര്‍, റോയ് അക്കര, എംപി സിജോ, ജെയ്ക്കബ് ചെമ്മണ്ണൂര്‍, രെഞ്ചി മണ്ടുംമ്പാല്‍, ജോസ് സി.വി, തുടങ്ഹിയവര്‍ നേതൃത്വം നല്‍കി. തമിഴ് നാട്ടില്‍ നിന്ന് കൊണ്ട് വന്ന പ്രത്യേക ശില, കുറക്കന്‍ പാറ താഴിശ്ശേരി നിര്‍മ്മിതി യൂണിറ്റിലെ വിദഗ്ദ്ധ തൊഴിലാളികളാണ് നിര്‍മ്മിച്ചത്.



