25.9 C
Kunnamkulam
Monday, August 31, 2026
Home Bureaus Erumapetty പന്നിത്തടത്തെ നിരന്തരമായ വാഹനാഅപകടം; സിഗ്നൽ സംവിധാനമില്ലായ്മയെന്ന് യു.ഡി.എഫ്

പന്നിത്തടത്തെ നിരന്തരമായ വാഹനാഅപകടം; സിഗ്നൽ സംവിധാനമില്ലായ്മയെന്ന് യു.ഡി.എഫ്

51

പന്നിത്തടം സെന്ററിലെ നിരന്തരമായ വാഹനാപകടങ്ങള്‍ക്ക് കാരണം , മുഴുവന്‍ സമയ സിഗ്‌നല്‍ സംവിധാനം ഇല്ലാത്തത് കൊണ്ടാണെന്നും, പ്രശ്‌നപരിഹാരത്തിന് സത്വര നടപടികള്‍ ഉണ്ടാകണമെന്നും യു.ഡി.എഫ്.കടങ്ങോട് മണ്ഡലം ചെയര്‍മാന്‍ സജീവ് ചാത്തനാത്ത് ആവശ്യപ്പെട്ടു.ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന എന്നോണം സംഭവിക്കുന്നുണ്ട്.എന്നിട്ടും അപകടങ്ങള്‍ തടയാന്‍ ആവശ്യമായി നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. വിഷയത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം എം.എല്‍.എ എ.സി.മൊയ്തീനും, പൊതുമരാമത്ത് വകുപ്പും കടങ്ങോട് പഞ്ചായത്തും തയ്യാറാകണമെന്നും, അധികാരികളുടെ അനാസ്ഥ ദുഃഖകരമാണെന്നും സജീവ് ചാത്തനാത്ത് പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!