29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഇഗ്‌നാത്തിയോസ് ദേവാലയത്തിന്റെ നൂറ്റിയൊന്നാം സ്ഥാപക പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു

കാട്ടകാമ്പാല്‍ ഇഗ്‌നാത്തിയോസ് ദേവാലയത്തിന്റെ നൂറ്റിയൊന്നാം സ്ഥാപക പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു

69

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ദേവാലയത്തിന്റെ നൂറ്റിയൊന്നാം സ്ഥാപിത പെരുന്നാളും എഴുപത്തിനാലാം ഇടവക ദിനവും ആഘോഷിച്ചു.ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാദര്‍ മാത്യൂസ് കെ ബര്‍സൗമയുടെ കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു. തുടര്‍ന്ന് പ്രദീക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും, ഇടവയാഗംങ്ങളുടെയും വിവിധയിനം കലാകായിക മത്സരങ്ങള്‍ അരങ്ങേറി.വൈകിട്ട് അഞ്ചിന് നടന്ന പൊതു സമ്മേളനം ഫാദര്‍ ജോസഫ് ജോര്‍ജ്ജ് കെ ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാദര്‍ മാത്യൂസ് കെ ബര്‍സൗമ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കാട്ടകാമ്പാല്‍ പഞ്ചാത്ത് പ്രസിഡണ്ട് ജയശങ്കര്‍ ഇടവയില്‍ എഴുപത്തിയഞ്ചു വയസു തികഞ്ഞവരേയും, വിവാഹ ജീവിതത്തില്‍ അമ്പതു വര്‍ഷം പൂര്‍ത്തികരിച്ചവരേയും, മുന്‍ കാലങ്ങളില്‍ ഇടവക നയിച്ചവരേയും, എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും, മികച്ച കര്‍ഷകരേയും, യു . എ . ഇ യില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച പുലിക്കോട്ടില്‍ സുനില്‍ പി മാത്യുവിനേയും ആദരിച്ചു.ചടങ്ങില്‍ ഫാദര്‍ ഗീവര്‍ഗ്ഗീസ് കാട്ടില്‍, കുന്നംകുളം സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ടി മേപ്പള്ളി, പള്ളി ട്രസ്റ്റി അനില്‍ പി മാത്യു, ഇടവക സെക്രട്ടറി സി.കെ അപ്പുമോന്‍ എന്നിവര്‍ സംസാരിച്ചു.കുന്നംകുളം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍പെക്ടര്‍ സി .വി മധു ലഹരി നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലസ് എടുത്തു. വൈകിട്ട് എഴിന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ബാന്റ് മേളവും അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!