ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍തഡോക്‌സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാള്‍ സെപ്തംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സെപ്തംബര്‍ 1 ചൊവ്വാഴ്ച്ച രാവിലെ 7 ന് ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികനായി മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടക്കും കൊടിയേറ്റം മുതല്‍ പെരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 6 ന് സന്ധ്യനമസ്‌കാരവും തുടര്‍ന്ന് പള്ളി വേളവും അരങ്ങേറും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴിന് നടക്കുന്ന.മൂന്നിന്മേല്‍ കുര്‍ബ്ബാനകള്‍ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും മെത്രാപ്പോലീത്തമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. സെപ്തംബര്‍ 7 രാവിലെ 7 മണിയ്ക്ക് കടമ്പനാട് ഭദ്രാസനത്തിലെ ഡോ സഖറിയാസ് മാര്‍ അപ്രേം കാര്‍മ്മികനായി മൂന്നിന്‍മേല്‍ കുര്‍ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും. ഉച്ചതിരിഞ്ഞ് ന് കുറുക്കന്‍ പാറ സെന്റ് മേരീസ് കുരിശി പള്ളിയില്‍ നിന്നും ആര്‍ത്താറ്റ് കത്തീഡ്രലിലേക്കുള്ള ഘോഷയാത്ര, ദേവാലയത്തിലെത്തി സമാപിക്കും തുടര്‍ന്ന് ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സന്ധ്യ നമസ്‌കാരവും പ്രദക്ഷിണവും ശ്ലൈഹിക വാഴ്‌വുമുണ്ടാകും. പെരുന്നാള്‍ ദിവസമായ സെപ്തംബര്‍ 8 ന് രാവിലെ 7 ന് പ്രഭാത പ്രാര്‍ത്ഥനയും 8.30 ന് കുന്നംകുളം ഭദ്രാസനാധിപന്‍ മുഖ്യകാര്‍മ്മികനായി മൂന്നിന്‍ മേല്‍ കുര്‍ബ്ബാനയും നടക്കും തുടര്‍ന്ന് സ്മരണിക പ്രകാശനവും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള മെറിറ്റ് അവാര്‍ഡ് വിതരണം നിറപുഞ്ചിരി ചികിത്സ സഹായവിതരണം എന്നിവയുണ്ടാകും. ഉച്ചതിരിഞ്ഞ് 4.30 ന് പ്രദക്ഷിണം ആശീര്‍വ്വാദം എന്നിവയ്ക്ക് ശേഷം തോട്ടുപ്പുറം വേലവരവിന് സ്വീകരണം, നേര്‍ച്ച സദ്യ എന്നിവ നടക്കും. പെരുന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് 13 പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള എഴുന്നെള്ളിപ്പുകളുമുണ്ടാകും. വികാരി ഫാ ടി.സി. ജേക്കബ്ബ്, സഹവികാരി ഫാ കുര്യാക്കോസ് ജോണ്‍സണ്‍, സെക്രട്ടറി സി.സി.ഷാജി, ആലോഷകമ്മിറ്റി ഭാരവാഹികളായ ജോജിന്‍ രാജു , സാബു സൈമണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു



