29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kechery പറക്കാട് കലാദീപം ലൈബ്രറി 64 -ാം വാര്‍ഷികാഘോഷം

പറക്കാട് കലാദീപം ലൈബ്രറി 64 -ാം വാര്‍ഷികാഘോഷം

20

പറക്കാട് കലാദീപം ലൈബ്രറിയുടെ വാര്‍ഷികാഘോഷവും ഓണാഘോഷവും നടന്നു. വായനശാല പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന 64 -ാം വാര്‍ഷികാഘോഷം പ്രൊഫ.സി രവീന്ദ്രനാഥ്എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സനില്‍ കുന്നത്തുള്ളി അധ്യക്ഷനായി.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ് മുഖ്യാതിഥിയായിരുന്നു.ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ പി വിനോദ് മുഖ്യപ്രഭാഷണം നടത്തി
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എന്‍. ലെനിന്‍ പരമേശ്വരന്‍ തച്ചംകുളം, വിജിത്ത്,ലൈബ്രറി പ്രസിഡണ്ട് രേഖ സുബ്രഹ്‌മണ്യന്‍, സെക്രട്ടറി പി. എസ്. സുഷീര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!