സി.പി.ഐ. എം.ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആക്രമണം.പ്രതിഷേധ പ്രകടനവുംപൊതുയോഗവും സംഘടിപ്പിച്ചു.സിപിഐ (എം)പാലുവായ് ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള കാര്‍ഗില്‍ ബ്രാഞ്ച് സെക്രട്ടറി എം.എസ് റോഷനെയും പിതാവിനെയും ഓണാഘോഷ പരിപാടികള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോയ് നിലങ്കാവിലിന്റെ നേതൃത്വത്തില്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.എ ഷാജി അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് , തൈക്കാട് ലോക്കല്‍ സെക്രട്ടറി സി.ജെ ബേബി , നഗരസഭ കൗണ്‍സിലര്‍ ബിന്ദു അജിത്ത് കുമാര്‍, സി. വി സുരേഷ് എന്നിവര്‍ സംസാരിച്ചു.


