24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്തില്‍ അതിരൂക്ഷമായ കാട്ട് പന്നി ശല്യം ; കോണ്‍ഗ്രസ് ഉപരോധം

എരുമപ്പെട്ടി പഞ്ചായത്തില്‍ അതിരൂക്ഷമായ കാട്ട് പന്നി ശല്യം ; കോണ്‍ഗ്രസ് ഉപരോധം

42

എരുമപ്പെട്ടി പഞ്ചായത്തില്‍ കാട്ട് പന്നികളുടെ ശല്യം അതിരൂക്ഷം. പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് അസിസറ്റ് സെക്രട്ടറിയെ ഉപരോധിച്ചു.എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ട് പന്നികള്‍ കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കരിയന്നൂര്‍,മങ്ങാട്,കോട്ടപ്പുറം,കൊടുമ്പ് പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് നെല്‍കൃഷി പന്നികള്‍ നശിപ്പിച്ചു.പന്നി ശല്യം തടയാന്‍ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചത്.പന്നികളെ കൊല്ലുന്നതിന് വേണ്ടി പഞ്ചായത്ത് നിയമിച്ചിട്ടുള്ള ഷൂട്ടറെ വിളിച്ചാല്‍ കിട്ടാറില്ലായെന്നും കിട്ടിയാല്‍ തന്നെ തോക്ക് എടുത്തിട്ടില്ല എന്ന മറുപടിയാണ് ലഭിക്കാറുള്ളതെയും മെമ്പര്‍മാര്‍ ആരോപിച്ചു.പ്രതിഫലമില്ലാതെ പന്നികളെ ഷൂട്ട് ചെയ്യാന്‍ തയ്യാറായി വന്ന വ്യക്തിയെ നിയമിക്കുന്നതിന് പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ടെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ പന്നി വീണിരുന്നു. വിവരമറിയിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയെയും ഫോണില്‍ ബന്ധപ്പെടാന്‍ വാര്‍ഡ് മെമ്പര്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണെടുത്തില്ല എന്ന പരാതിയും ഉണ്ട്. കമ്മിറ്റി തീരുമാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി പൂര്‍ണ്ണ പരാജയമാണെന്നും മെമ്പര്‍മാര്‍ ആരോപിച്ചു.( ആശ)മെമ്പര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പന്നിശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അസിസ്റ്റന്റ് സെക്രട്ടറി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു. എന്‍.കെ.കബീര്‍ ഫ്രിജോ വടക്കൂട്ട്. മീന ശലമോന്‍,എം.വി.വിജീഷ്, ആനി ടീച്ചര്‍,എം.എസ്.സജിത, റിജി ജോര്‍ജ്, ഷാജി വര്‍ഗീസ് എന്നിവരാണ് ഉപരോധ സമരം നടത്തിയത്.

ADVERTISEMENT
error: Content is protected !!