29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Chavakkad നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന് മോഷണം ; ബാറ്ററിയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ന്നു

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന് മോഷണം ; ബാറ്ററിയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ന്നു

22

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന് ബാറ്ററിയും വിലപിടിപ്പുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിച്ചു. പാലയൂര്‍ അറക്കല്‍ മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മോഷണം നടന്നത്. കടപ്പുറം ഫോക്കസ് സ്‌കൂളിന് സമീപമായിരുന്ന വാഹനം നിര്‍ത്തിയിട്ടിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ബാറ്ററി, എല്‍.ഇ.ഡി ടി.വി, സബ് വൂഫര്‍, ആംപ്ലിഫയര്‍, സി.സി.ടി.വി ക്യാമറ, ടൂള്‍ കിറ്റ് എന്നിവയാണ് മോഷണം പോയത്. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. സംഭവത്തില്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

 

ADVERTISEMENT
error: Content is protected !!