29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Perumpilavu അമിതഭാരം കയറ്റിയ വാഹനങ്ങള്‍ മൂലം റോഡുകള്‍ തകര്‍ച്ചയില്‍ ; നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അമിതഭാരം കയറ്റിയ വാഹനങ്ങള്‍ മൂലം റോഡുകള്‍ തകര്‍ച്ചയില്‍ ; നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

14

അമിതഭാരം കയറ്റിയ വാഹനങ്ങള്‍ മൂലം റോഡുകള്‍ തകര്‍ച്ചയില്‍. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം. തലപ്പിള്ളി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അമിതഭാരം കയറ്റിയ വാഹനങ്ങള്‍ മൂലം റോഡുകള്‍ തകരുന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന്ആവശ്യം. അനുവദിച്ചതിലും കൂടുതലായ അളവിലും ഭാരത്തിലും കല്ലുകള്‍ കയറ്റി പോകുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് ആവശ്യമുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ചേലക്കരമണ്ഡലം പ്രസിഡണ്ട് പി എം ഷാജഹാന്‍ കളക്ടറേറ്റില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടോറസ് ലോറിയില്‍ നിന്ന് കല്ലുകള്‍ റോഡിലേക്ക് വീണ സംഭവം ഉണ്ടായിട്ടുള്ളത് ചേലക്കര എളനാട് റോഡിലാണ്. നിലവില്‍ ഈ റോഡിലൂടെ അനേകം മള്‍ട്ടി ആക്‌സില്‍ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡിന് ഉണ്ടാകുന്ന തകരാറുകളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനും രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.അതേസമയം റിപ്പോര്‍ട്ട് ലഭ്യമായിട്ടും ക്വോറി മാഫിയകള്‍ക്കെതിരെ നടപടിയെടുക്കാത്ത ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും പ്രദേശത്തെ റോഡുകള്‍ ക്വാറി മാഫിയകളില്‍ സംരക്ഷിക്കാന്‍ജനാധിപത്യ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്നും വെല്‍ഫെയര്‍പാര്‍ട്ടി ചേലക്കര മണ്ഡലം പ്രസിഡണ്ട്ഷാജഹാന്‍ എളനാട് പറഞ്ഞു .കമ്മിറ്റി അംഗം പി എം അബ്ബാസും സന്നിഹിതനായിരുന്നു.

 

ADVERTISEMENT
error: Content is protected !!