30.1 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Kechery കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ മിഷന്‍ ജപമാല ആശിര്‍വാദം സെപ്തംബര്‍ 5 ന്

കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ മിഷന്‍ ജപമാല ആശിര്‍വാദം സെപ്തംബര്‍ 5 ന്

25

ലോക സമാധാനത്തിനായി ലോക മിഷന്‍ ജപമാലയുടെ 75 -ാം വാര്‍ഷികത്തിന്റെ ഭാഗമായി 10000 മണികളുടെ മിഷന്‍ ജപമാല ആശിര്‍വാദം, കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ സെപ്തംബര്‍ 5 ന് നടക്കുമെന്ന് വികാരി ഫാ. ഡേവീസ് ചിറമ്മല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ദേവാലയാങ്കണത്തിലാണ് 10000 മണികളുടെ മിഷന്‍ ജപമാല ആശീര്‍വ്വാദം നടക്കുന്നത്.ദേവാലയത്തില്‍ വിശുദ്ധ മദര്‍ തെരേസയുടെ ഊട്ടു തിരുനാള്‍ നടക്കുന്ന ഘട്ടത്തിലാണ് ലോക സമാധാനത്തിനും,ലോക ജനതയുടെ ആയൂരാരോഗ്യത്തിനായും 10000 മണികളുടെ ജപമാല, 5 ഭൂഖണ്ഡങ്ങളെ പ്രതിനിധികരിച്ച് 5 നിറങ്ങളിലുള്ള ഷാള്‍ അണിഞ്ഞാണ് സമര്‍പ്പിക്കുക.ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കായി സമര്‍പ്പിക്കുന്ന ഒരു ആത്മീയ മിഷന്‍ ജപമാല സമര്‍പ്പണവും പ്രാര്‍ത്ഥന ദൗത്യവുമാണ് 10000 മണികളുടെ ഭൂഖണ്ഡ മിഷന്‍ ജപമാല. ലോകസമാധാനത്തിനായും, പരിശുദ്ധ സഭയ്ക്കും പരിശുദ്ധ മാര്‍പാപ്പയ്ക്കും വേണ്ടിയും വൈദികര്‍ക്കും സന്യസിക്കും വേണ്ടിയും കുടുംബങ്ങള്‍ക്കും, രോഗികള്‍ക്കും, ദരിദ്രര്‍ക്കും, ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും ലോകമെമ്പാടും സമാധാനം ഐക്യം രോഗശാന്തി മാനസാന്തരം എന്നിവയ്ക്കായുമാണ് ജപമാല സമര്‍പ്പണം സംഘടിപ്പിക്കുന്നത്. ദേവാലയത്തില്‍ വിശുദ്ധ മദര്‍ തെരേസയുടെ ഊട്ടുതിരുന്നാളും അന്നേ ദിവസം നടക്കും രാവിലെ 10.30 ന് ആലോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ച ഊട്ടും നടക്കും. ഭൂഖണ്ഡ ജപമാല യജ്ഞത്തിന്റെയും ഊട്ടുതിരുന്നാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി സെപ്തംബര്‍ 4 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണി മുതല്‍ രാത്രി ജാഗരണ പ്രാര്‍ത്ഥനയുമുണ്ടാകും. സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജയ്‌സണ്‍ കുനാംപ്പാക്കല്‍, അതിരൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ ഫ്രാന്‍സിസ് ട്വിങ്കിള്‍ വാഴപ്പിള്ളി എന്നിവര്‍ ഒരുക്ക പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.ഫാ. ഡേവിസ് ചിറമേല്‍, കൈക്കാരന്‍മാരായ കെ. എ.ഡേവി, സി.എഫ്. ജോളി,കണ്‍വീനര്‍മാരായ എ.എ.സേവി,ബിജു ഐയ്യങ്കേരില്‍ പി.പി. യേശുദാസ് മാര്‍ട്ടിന്‍ പനക്കല്‍ . ഡൊമനിക് ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!