പോര്‍ക്കുളം പഞ്ചായത്തും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ പോര്‍ക്കുളം എം.കെ. എം. യു പി. സ്‌കൂളില്‍ വച്ച് ലോക നാളികേര ദിനാഘാഷം നടത്തി. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .എ. ജ്യോതിഷ് തെങ്ങിന്‍ തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. രേഖ ജയരാമന്‍, മെമ്പര്‍മാരായ വിജിത പ്രജി, .പി പ്രവീണ്‍കുമാര്‍, കെ. ഉണ്ണിക്യഷ്ണന്‍, രതീഷ്.കെ.കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ റിയ ജോസഫ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ സുഷ്ന.കെ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരും പങ്കെടുത്തു



