31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kunnamkulam കുന്നംകുളം പോലീസ് മര്‍ദ്ദനം; നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് തുറന്ന കത്തുമായി വി.എസ്.സുജിത്ത്

കുന്നംകുളം പോലീസ് മര്‍ദ്ദനം; നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് തുറന്ന കത്തുമായി വി.എസ്.സുജിത്ത്

58

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തുറന്ന കത്തുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത്. തനിക്ക് രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിലൂടെയാണ് ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റായ സുജിത് കത്ത് പുറത്തുവിട്ടത്.സംഭവം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് സുജിത്തിന്റെ ഈ പ്രതികരണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും തന്നെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു.കൂടെ നില്‍ക്കുമെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ. നീതി വൈകുന്നത് കാക്കിയിട്ട മര്‍ദ്ദകരെ സംരക്ഷിക്കുന്നതിനാകരുത് എന്ന് സുജിത് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസുകാര്‍ അകാരണമായി കസ്റ്റഡിയിലെടുത്ത് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദനത്തിന്റെ സി.സി.ടി.വി നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കിടയാക്കി. അന്ന് സുജിത്തിനെ നേരിട്ട് സന്ദര്‍ശിച്ച നേതാക്കള്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സുജിത് നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും ഇതുവരെയും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല.തങ്ങളുടെ പാര്‍ട്ടി ഭ ഭരണത്തിലുണ്ടായിട്ടും നീതി ലഭിക്കാത്തതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. തൃശൂര്‍ ഡി.സി.സി നേതൃത്വം അടക്കമുള്ളവര്‍ വിഷയം അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്നും, മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

 

ADVERTISEMENT
error: Content is protected !!