സമഗ്ര ശിക്ഷാ കേരളം ചൊവ്വന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഓണ ചങ്ങാതി സംഘടിപ്പിച്ചു. പെരുമ്പിലാവ് ടി എം വി എച്ച് എസ് എസ് സ്‌കൂളില്‍ പഠിക്കുന്ന തിപ്പി ലിശ്ശേരി സ്വദേശിയായ കാരവളപ്പില്‍ ഹരീഷിന്റെയും ദിശയുടെയും മകന്‍ നിവിന്‍ കൃഷ്ണയുടെ വസതിയില്‍ വച്ചാണ് ഓണ ചങ്ങാതി സംഘടിപ്പിച്ചത്. പൂര്‍ണ്ണമായും കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കയാണ് പരിപാടി നടത്തിയത്. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ബി ആര്‍സി-ബി പി സി ഇന്‍ ചാര്‍ജ് ഷെറി സി സി , ടി എം വി എച്ച് എസ് എസ് പെരുമ്പിലാവിലെ പ്രധാന അധ്യാപകന്‍ രാജു ഡേവിഡ് അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടി എം വി എച്ച് എസ് എസ് പെരുമ്പിലാവിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിവിന്‍ കൃഷ്ണയ്ക്ക് ഓണക്കോടി സമ്മാനിച്ചു.



