32.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Kechery പുതുശ്ശേരിയില്‍ കേരളാ വിഷന്റെ ഫൈബര്‍ കേബിള്‍ മുറിച്ച നിലയില്‍

പുതുശ്ശേരിയില്‍ കേരളാ വിഷന്റെ ഫൈബര്‍ കേബിള്‍ മുറിച്ച നിലയില്‍

30

കേരളാ വിഷന്റെ ഫൈബര്‍ കേബിള്‍ മുറിച്ച നിലയില്‍. കേബിള്‍ ടി വി – ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താറുമാറായി. സംഭവത്തില്‍, സി സി ടി വി അധികൃതര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പുതുശ്ശേരിയിലാണ് കേരള വിഷന്റെ പ്രധാന കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കേബിള്‍ മുറിച്ചതോടെ കേബിള്‍ ടി.വി സംവിധാനവും ഇന്റര്‍നെറ്റ് സേവനവും പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ജില്ലയുടെ പകുതിയിലേറെ പ്രദേശങ്ങളിലാണ് കേബിള്‍ മുറിഞ്ഞതോടെ സേവനങ്ങള്‍ തകരാറിലായത്. കേബിള്‍ ടി.വി ടെക്നീഷ്യന്‍മാരുടെ നേതൃത്വത്താല്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേബിളിന്റെ തകരാര്‍ പരിഹരിക്കാനായത്. കേബിള്‍ മുറിച്ചതിനെ തുടര്‍ന്ന് സി സി ടി വി യ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടതോടെ ആയിരകണക്കിന് ഉപഭോക്താക്കള്‍ക്കുണ്ടായ പ്രതിസന്ധിയും ഗൗരവതരമാണ്. അതേ സമയം പരിസരത്ത് മണ്ണെടുപ്പ് പ്രവര്‍ത്തികള്‍ക്കായി എത്തിച്ച ജെ.സി.ബിയുടെ കൈ തട്ടിയാണ് കേബിളുകള്‍ മുറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.പുതുശ്ശേരിയിലുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മണ്ണെടുക്കുന്നതിനിടെ ജെ.സി.ബിയുടെ യന്ത്ര കൈകള്‍ തട്ടിയാണ്.ഈ മേഖലയിലെ പ്രധാന കേബിള്‍ മുറിഞ്ഞിട്ടുള്ളത്. കേബിള്‍ മുറിയാന്‍ ഇടയായ സാഹചര്യത്തെ സംബന്ധിച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി സി ടി വി അധികൃതര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!