32 C
Kunnamkulam
Tuesday, September 8, 2026
Home CCTV Desk പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി: സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി: സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

37

സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിര്‍ണായക സംസ്ഥാന സമിതി യോഗം ഇന്ന് പാലക്കാട് ചേരും. യോഗത്തില്‍ സ്വകാര്യ ബസ് സമരം ഉള്‍പ്പെടെയുള്ള തീരുമാനം ഉണ്ടായേക്കും. അനുരഞ്ജനത്തിനായി സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യവും യോഗം പരിഗണിക്കും. പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ ടിക്കറ്റ് നിരക്ക് 15 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കല്‍, ഡീസല്‍ സബ്‌സിഡി വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യബസ് മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം പഠിച്ച് നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സ്വകാര്യ ബസ് മേഖലയ്ക്ക് വ്യവസായം നിലനിര്‍ത്താന്‍ പര്യാപ്തമല്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു.കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

 

ADVERTISEMENT
error: Content is protected !!