പോര്‍ക്കുളം അകതിയൂര്‍ കലവര്‍ണകുളത്തില്‍ മുങ്ങി താഴ്ന്ന ചെറുപ്പക്കാരനെ രക്ഷിച്ച് അയല്‍വാസിയായ യുവാവ്. അകതിയൂര്‍ ചെമ്മണ്ണൂര്‍ വീട്ടില്‍ ജിജു(43)വാണ് കുളത്തില്‍ പൊലിഞ്ഞ് പോകേണ്ട ജീവന്‍ രക്ഷിച്ചത്. ഞായറാഴ്ച്ച വൈകിട്ടാണ് ബന്ധുവിന്റെ കല്യാണത്തിനെത്തിയ ചാവക്കാട് സ്വദേശി കുഞ്ചേരി വീട്ടില്‍ ജാസിമാണ്(24) കാല്‍ തെറ്റി കുളത്തിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ കരയുന്നത് കേട്ടാണ് സമീപവാസിയായ ജിജു എത്തിയത്. കുളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്ന ജാസിമിനെ രക്ഷിച്ച് സമീപവാസികളും ചേര്‍ന്ന് പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..4 വര്‍ഷം മുന്‍പ് ഒരാള്‍ കുളത്തില്‍ വീണു മരിച്ചിരുന്നു. കുളത്തില്‍ നിന്ന് ജീവന്‍ രക്ഷിച്ച ജിജുവിനെ നാട്ടുകാരും ജാസിമിന്റെ ബന്ധുക്കളും അനുമോദിച്ചു.



