സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കാട്ടകാമ്പല്‍ പഞ്ചായത്തിലെ 26 അങ്കണവാടികളിലെയും പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് ബാല്യ സ്പന്ദനം ത്രൈമാസ ആരോഗ്യ പരിശോധന കാര്‍ഡ് വിതരണം ചെയ്തു. പഴഞ്ഞി ഉല്ലാസ് അംഗനവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ആരവ് കൃഷ്ണയുടെ മാതാവ് അശ്വതിക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധന നടപ്പിലാക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് അംഗനവാടികളിലെ കുട്ടികളുടെ ആരോഗ്യപരമായ വിവരങ്ങള്‍ അടങ്ങിയതാണ് ഓരോ ഹെല്‍ത്ത് കാര്‍ഡുകളും.ആരോഗ്യ പ്രവര്‍ത്തകരായ വി ചിത്ര ചന്ദ്രന്,പി വി നീതു, പി എസ് അഖില,നിമ്മി ജോമി ആലപ്പാടന്‍,പി കെ നിഷ, ഇലിയാസ്, ആശ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



