വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ലോക സാക്ഷരതദിനം ആചരിച്ചു. വിദ്യാര്‍ത്ഥികളില്‍ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി പ്രസംഗം, പാട്ട്, പോസ്റ്റര്‍ പ്രദര്‍ശനം, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. സാക്ഷരത ഓരോ വ്യക്തിയുടെയും അവകാശമാണെന്നും സമൂഹത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു.സാക്ഷരതയുടെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ദിനാചരണം സഹായകമായി. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പരിപാടികള്‍ അവതരിപ്പിച്ചത്. സ്കൂള്‍ മാനേജര്‍ ഫാ. സ്കറിയ ഒ.ഐ.സി, വൈസ് പ്രിന്‍സിപ്പല്‍ സി .രാധാമണി അധ്യാപകരായ മിജു കെ ചുങ്കത്ത്, ഇ.എസ് അജിതകുമാരി, പി ജ്യോതി എന്നിവര്‍ നേതൃത്വം നല്കി.



