കുന്നംകുളം കാല്‍വറി പ്രെയര്‍ഫെല്ലോഷിപ്പിന്റെ വാര്‍ഷിക സുവിശേഷയോഗം നടന്നു. യേശുദാസ് റോഡിലെ ചേയ്മ്പര്‍ ഹാളിലായിരുന്നു സുവിശേഷമഹായോഗം. റവ.ഫാ.തോമസ് പഴമ്പിള്ളി കുമ്മനോട്, കോലഞ്ചേരി അധ്യക്ഷനായി. കെ.എസ്.ഇ.ബി. റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ യു.ടി.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. റവ.ഫാ.ഔസേഫ് ഞാറക്കാട്ടില്‍ കടയിരുപ്പ് , കോലഞ്ചേരി, ഡോ.റെജി മാത്യു ചാന്ത്യം എന്നിവര്‍ സംസാരിച്ചു. ജീവധാര , ഗാനശുശ്രൂഷ നിര്‍വ്വഹിച്ചു. സിബിന്‍ കുന്നംകുളം , വില്‍സന്‍ പഴഞ്ഞി , എബ്രഹാം എറണാകുളം എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി വിശ്വാസികള്‍ സുവിശേഷയോഗത്തില്‍ പങ്കെടുത്തു.എല്ലാ ഒന്നാം ഞായറാഴ്ചയും, കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ വൈകീട്ട 3 മുതല്‍ 5 മണി വരെ പ്രതിമാസ പ്രാദേശിക യോഗം ഉണ്ടായിരിക്കുന്നതാണെന്നും, സ്ത്രീകളുടെ പ്രാര്‍ത്ഥനയോഗം എല്ലാ മൂന്നാം ശനിയാഴ്ചയും വൈകുന്നേരം 3 മുതല്‍ 5 മണി വരെ കുന്നംകുളം ലിവടവറില്‍ സംഘടിപ്പിക്കുന്നതായും കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.



