സെപ്തംബര്‍ 10, 11, 12 തീയതികളിലായി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലാണ് മീറ്റ് നടക്കുക. 57 സ്കൂളുകളില്‍ നിന്നായി 1500 പ്രതിഭകളുടെ പങ്കാളിത്തം കായിക മേളയിലുണ്ടാകും. നാല് കാറ്റഗറികളിലായി 44 ഇനങ്ങളിലാണ് മത്സങ്ങള്‍ നടക്കുക. തുടര്‍ച്ചയായി മൂന്നാം തവണയും ഗുഡ് ഷെപ്പേര്‍ഡ് സിഎംഐ സ്കൂള്‍ മേളയുടെ ആതിഥേയരാകും. 11ാം തിയതി രാവിലെ 9:30 ന് എ സി മൊയ്തീന് എംഎല്‍എ മീറ്റ് ഉദ്ഘാടനം ചെയ്യും. പതാക ഉയര്‍ത്തല്‍, ഒളിമ്പിക് ദീപശിഖാ പ്രയാണം, ഒളിമ്പിക് പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കും. ത്രോ, ജംപ്, ട്രാക്ക് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. 12 ന് പകല്‍ 4:30 ന് കുന്നംകുളം എസിപി സാജു കെ. എബ്രഹാം സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എം ദിനേഷ് ബാബു, ഫാ.ഡോ. ജോസ് താണിക്കല്‍, ഷാനു ജോഫി, ജോജിത്ത് ടി രാജന്, ടി രാമചന്ദ്രന്, കെ എസ് ഹരി ദയാല്‍ എന്നിവര്‍ പങ്കെടുത്തു.



