29.2 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Chavakkad വൈദ്യുതി പ്രതിസന്ധി: ഗുരുവായൂർ കെഎസ്ഇബിയിലേക്ക് വ്യാപാരി വ്യവസായി സമിതി മാർച്ച്

വൈദ്യുതി പ്രതിസന്ധി: ഗുരുവായൂർ കെഎസ്ഇബിയിലേക്ക് വ്യാപാരി വ്യവസായി സമിതി മാർച്ച്

6

വൈദ്യുതി മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കെഎസ്ഇബി ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ഏരിയ സെക്രട്ടറി ജോഫി കുര്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.എ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് സി.ഡി. ജോണ്‍സണ്‍, എന്‍.എസ്. സഹദേവന്‍, എം.കെ. രമേഷ്, എം.കെ. രാജേഷ്, എ.വി. റൈനസ്, എന്‍.കെ. ലോറന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!