29.2 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘എഷലോണ്‍’ റാങ്ക് ഹോള്‍ഡേഴ്‌സ് മീറ്റ് നടന്നു

അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘എഷലോണ്‍’ റാങ്ക് ഹോള്‍ഡേഴ്‌സ് മീറ്റ് നടന്നു

9

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ റാങ്ക് ഹോള്‍ഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു ‘എഷലോണ്‍’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി പ്രമുഖ അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഡ്വ ഹാരിസ് ബീരാന്‍ ഉത്ഘാടനം ചെയ്തു. ഒരു സ്ത്രീ വിദ്യാഭ്യാസം നേടുന്നതിലൂടെ ഒരു തലമുറ തന്നെ മാറുകയാണെന്നും , തങ്ങള്‍ക്ക് ലഭിച്ച വിദ്യാഭ്യാസവും അവസരങ്ങളും മാനുഷിക മൂല്യങ്ങളിലൂടെ സമൂഹത്തിന് തിരിച്ചു നല്‍കാന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കുള്ള ഫ്‌ലാഗ് ഓഫ് സെറിമണിയും , പൂര്‍വ വിദ്യാര്‍ത്ഥി അനുമോദനവും നടന്നു .കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫരീദ ജെ അധ്യക്ഷത വഹിച്ചു . അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സി ഇ ഒ. കെ വി മുഹമ്മദ് , അന്‍സാര്‍ ഉന്നത വിദ്യാഭാസ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി , ട്രസ്റ്റ് സെക്രെട്ടറി ഇ എ കുഞ്ഞഹമ്മദ് , അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് , വാല്യൂ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഇ എം മുഹമ്മത് അമീന്‍ , മാനേജ്മന്റ് പ്രതിനിധി ഇ വി എം ശരീഫ്, പി ടി എ വൈസ് പ്രസിഡന്റ് ടി എ അലി , വൈസ് പ്രിന്‍സിപ്പല്‍ ആരിഫ് ടി എ , ഐ ക്യൂ എ സി കോര്‍ഡിനേറ്റര്‍ പ്രൊഫ. ജൂബി ജോയ് , നാക് കോര്‍ഡിനേറ്റര്‍ സുനിയ ഇബ്രാഹീംകുട്ടി, പ്രോഗ്രാം കണ്‍വീനര്‍ ഗ്രീഷ്മ എം എസ് ,എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!