31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Chavakkad ബസില്‍ നിന്ന് ഗര്‍ഭിണിയായ വിദ്യാര്‍ഥിനി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്‌ററില്‍

ബസില്‍ നിന്ന് ഗര്‍ഭിണിയായ വിദ്യാര്‍ഥിനി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്‌ററില്‍

58

ബസില്‍ നിന്ന് ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി കണ്ടത്ത് വീട്ടില്‍ പ്രകാശന്‍, തളി പൂങ്ങാട്ട് വീട്ടില്‍ കാളിദാസന്‍ എന്നിവരെയാണ് ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.ബുധനാഴ്ച രാവിലെ 8.30-ഓടെയാണ് അപകടം സംഭവിച്ചത്. ചാവക്കാട് തെക്കേ ബൈപ്പാസിലെ കൊടുംവളവില്‍ ബസ് തിരിക്കുന്നതിനിടെയാണ് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്. വളവില്‍ ബസ് തിരിക്കുന്നതിനിടെ കമ്പിയില്‍ പിടിച്ചുനിന്നിരുന്ന യുവതിയുടെ പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു.അപകടത്തില്‍ മുഖത്തും കൈകാലുകളിലും പരിക്കേറ്റ ഫാത്തിമയെ ഉടന്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ തോതില്‍ രക്തസ്രാവമുണ്ടായെങ്കിലും ഗുരുതരമായ പരിക്കുകളില്ലാത്തതിനാല്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ വിദ്യാര്‍ഥിനിയായ ഫാത്തിമ മൂന്ന് മാസം ഗര്‍ഭിണിയാണ്. കോളേജിലേക്ക് പോകുന്നതിനായി ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലയൂര്‍ ബസില്‍ കയറിയതായിരുന്നു.

 

ADVERTISEMENT
error: Content is protected !!