31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Punnayurkulam കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് മരുന്നുകളും കിറ്റ് കൂപ്പണ്‍ വിതരണവും നടത്തി

കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് മരുന്നുകളും കിറ്റ് കൂപ്പണ്‍ വിതരണവും നടത്തി

10

കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അര്‍ഹതപ്പെട്ട നൂറോളം രോഗികള്‍ക്കുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും ജീവന്‍ രക്ഷാമരുന്നുകളും കിറ്റ് കൂപ്പണ്‍ വിതരണവും നടത്തി.കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യം രക്ഷാധികാരിയും , വിപിഎം ഫൗണ്ടേഷന്‍ ചെയര്‍മാനും സാമൂഹിക സാംസ്‌കാരിക രംഗത്തെ സാന്നിധ്യവുമായ വി പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ തുടഹ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന മോട്ടിവേഷന്‍ പ്രോഗ്രാമില്‍ ആന്റി ബോട്ടിക്കിന്റെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും ടീനാ ജസ്റ്റിന്‍ ക്ലാസ് എടുത്തു . കാരുണ്യം വൈസ് ചെയര്‍മാന്‍ ശരീഫ് പാണ്ടോത്തയില്‍ , മുഹമ്മദ് അലി , അബു പരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!