സി. പി. ഐ. കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ യുഡിഫ് ഭരണം ഉണ്ടാക്കിയ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു കൊണ്ട് പഴഞ്ഞി കെ എസ് ഇ ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം കെ ടി . ഷാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ: പി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ സി . സുരേന്ദ്രന്‍ , ബബിത, .കെ എമോഹനന്‍, സുബൈദ ഷൈജു, രാജേഷ് കെ. എം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.



