31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Chavakkad ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമായി

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമായി

19

ചാവക്കാട് നഗരസഭയുടെ 2025-2026 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷാ മത്രംകോട്ട്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എച്ച്. സലാം, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൂറ, വിദ്യാഭ്യാസ കലാ-കായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. രഞ്ജിത്ത് കുമാര്‍, കൗണ്‍സിലര്‍മാരായ ഷീജ പ്രശാന്ത്, ആസിഫ് പാലയൂര്‍, മുഹമ്മദ് ആരിഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജനീഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബിന്‍സി സന്തോഷ് സ്വാഗതവും, നഗരസഭ സെക്രട്ടറി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് എം.ഷമീര്‍ പദ്ധതി വിശദീകരണം നടത്തി.ഏകദേശം 29,99,000 രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ ഈ പ്ലാന്റ് നിര്‍ണ്ണായക പങ്കുവഹിക്കും.

ADVERTISEMENT
error: Content is protected !!