തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിറക്കാഴ്ച 2026 എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ഷബാന ഷമീര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടന്‍പ്പാട്ട് കലാകാരി ഭവ്യശ്രീ മുഖ്യാതിഥിയായി. സ്‌കൂള്‍ കലോത്സവ ലോഗോ മത്സരത്തില്‍ വിജയിച്ച പ്ലസ് വണ്‍ കൊമേഴ്‌സിലെ അഞ്ചൂ ഷാജിത്തിനും, പേരു നിര്‍ദ്ദേശിച്ച ഏഴാം ക്ലാസ്സിലെ ആദികൃഷ്ണക്കും വാര്‍ഡ് കൗണ്‍സിലര്‍ ഷബാന ഷമീര്‍ മൊമന്റോ നല്‍കി അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ദിവ്യ കെ.എസ്.സ്വാഗതവും, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് പ്രീതി പി.എസ്.നന്ദിയും പറഞ്ഞു.



