32 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam പഴുന്നാന പാടത്ത് അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

പഴുന്നാന പാടത്ത് അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

218

ചൊവ്വന്നൂര്‍ പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് അതിഥി തൊഴിലാളിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്ത് അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുണ്ട്. ഇവിടെ താമസിക്കുന്ന അതിഥി തൊഴിലാളിയാകാം മരിച്ചതെന്നാണ് പോലീസ് നിഗമനം. ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പഴുന്നാന പാടത്തെ കുഴിയില്‍ മുഖം മണ്ണില്‍ പൂഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കുന്നംകുളം പോലീസില്‍ വിവരമറിയിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു.സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷം ക്വാര്‍ട്ടേഴ്‌സില്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ വലിയ സംഘര്‍ഷമുണ്ടാകുകയും 15 ഓളം അതിഥി തൊഴിലാളികളെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

 

 

ADVERTISEMENT
error: Content is protected !!