33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Chavakkad ‘ചൂണ്ടയിടല്‍ ആനന്ദം’ പ്രോഗ്രാം നടത്തി ചാവക്കാട് ഡി എ ഡബ്ലിയു എഫ്

‘ചൂണ്ടയിടല്‍ ആനന്ദം’ പ്രോഗ്രാം നടത്തി ചാവക്കാട് ഡി എ ഡബ്ലിയു എഫ്

31

ഡിഫറെന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍ വെല്‍ഫെയര്‍ ഫെഡറേഷന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൂണ്ടയിടല്‍ ആനന്ദം” പ്രോഗ്രാം നടത്തി.എടക്കര പാടശേഖരത്തില്‍ വെച്ച് നടത്തിയ പരിപാടി വടക്കേക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ശരത് സോമന്‍ ഉല്‍ഘാടനം ചെയ്തു. ഡി എ ഡബ്ലിയു എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍ എ ജബ്ബാര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ സി ഷാജഹാന്‍ സ്വാഗതം പറഞ്ഞു. വീല്‍ ചെയറിലും മുചക്ര വാഹനങ്ങളിലും അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ ഇരുന്നും ചൂണ്ട ഇടല്‍ നടത്തിയത് വേറിട്ട അനുഭവമായി.നിരവധി പേര് ചൂണ്ട ഇടലില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!