25.8 C
Kunnamkulam
Monday, September 21, 2026
Home Uncategorized ആവേശം വാനോളം : കുന്നംകുളം പ്രസ് ക്ലബ് ലഹരി വിരുദ്ധ ക്രിക്കറ്റ് ടൂർണമെന്റിൽ കുന്നംകുളം...

ആവേശം വാനോളം : കുന്നംകുളം പ്രസ് ക്ലബ് ലഹരി വിരുദ്ധ ക്രിക്കറ്റ് ടൂർണമെന്റിൽ കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബിന് കിരീടം. ഫയർഫോഴ്സ് ടീം റണ്ണറപ്പുകളായി

18

കുന്നംകുളം പ്രസ് ക്ലബ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബിന് കിരീടം

 

കുന്നംകുളം ലഹരി വിരുദ്ധ സന്ദേശവുമായി കുന്നംകുളം പ്രസ് ക്ലബ്ബ്, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് കിരീടം സ്വന്തമാക്കി. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ കുന്നംകുളം ഫയർഫോഴ്സ് ടീമിനെ 25 റൺസിന് കീഴടക്കിയാണ് കെസിസി കിരീടം നേടിയത്.

 

ഫൈനലിൽ 35 പന്തിൽ 74 റൺസ് നേടിയ കെസിസിയുടെ വിഷ്ണു പഴഞ്ഞിയെ പ്ലെയർ ഓഫ് ദി ടൂർണമെന്റായും മികച്ച ബാറ്റ്സ്മാനായും മികച്ച ബൗളറായും തിരഞ്ഞെടുത്തു. കെസിസിയുടെ സൊക്ളീൻ മികച്ച ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ടു.

 

കുന്നംകുളം ആനയ്ക്കൽ മഹാ ക്രിക്കറ്റ് ടർഫിൽ രാവിലെ 7 മണി മുതൽ മത്സരങ്ങൾ ആരംഭിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ. അനൂപ് നിർവഹിച്ചു. കുന്നംകുളം പ്രസ് ക്ലബ് പ്രസിഡന്റ് ജിജോ തരകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അജ്മൽ ചമ്മന്നൂർ സ്വാഗതം പറഞ്ഞു.

 

ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്സൻ, കേരള സ്കൂൾ ക്രിക്കറ്റ് ടീം സെലക്ടറും കോച്ചുമായ എ. ആർ. സഞ്ജയ് മാസ്റ്റർ, കുന്നംകുളം ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് പി. എസ്. ഷാനു, സെക്രട്ടറി പി. ആനന്ദ്, ഗാനരചയിതാവ് അർഷാദ് കെ. റഹീം, പ്രസ്സ് ക്ലബ്ബ് ട്രഷറർ  പി. എസ്. ടോണി എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ അഗ്നിരക്ഷാസേനയും കുന്നംകുളം പ്രസ് ക്ലബ്ബും ഏറ്റുമുട്ടി. കുന്നംകുളം നഗരസഭ കൗൺസിലേഴ്സ്, കുന്നംകുളം പോലീസ്, കുന്നംകുളം എക്സൈസ്, കുന്നംകുളം അഗ്നിരക്ഷാസേന, കുന്നംകുളം ക്രിക്കറ്റ് ക്ലബ്, കുന്നംകുളം പ്രസ് ക്ലബ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. സമാപന ചടങ്ങ് പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ. ആർ. നിഗീഷ് ഉദ്ഘാടനം ചെയ്ത് വിജയികളായ കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബിന് ട്രോഫി വിതരണം ചെയ്തു. റണ്ണേഴ്സായ കുന്നംകുളം ഫയർഫോഴ്സ് ടീമിന് നഗരസഭ വൈസ് ചെയർമാൻ പി. ജി. ജയപ്രകാശ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

പ്ലെയർ ഓഫ് ദി ടൂർണമെന്റായും മികച്ച ബാറ്റ്സ്മാനായും മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ട വിഷ്ണു പഴഞ്ഞിക്ക് നഗരസഭ കൗൺസിലർ ലബീബ് ഹസൻ, കൗൺസിലർ ശ്രീജ പ്രജി, മഹാ ടർഫ് ഉടമ മഗേഷ് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.‘ലഹരി ഔട്ട്, ജീവിതത്തിന് സെഞ്ച്വറി’, ‘പ്ലേ ലൈവ്, ബി ഡ്രഗ് ഫ്രീ’, ‘സേ നോ ടു ഡ്രഗ്സ്’ എന്നീ സന്ദേശങ്ങളോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 

 ടൂർണമെന്റ് കോഡിനേറ്റർ രവീന്ദ്രനാഥ് കൂനത്ത്, പ്രസ് ക്ലബ് ജോയിന്റ്സെക്രട്ടറി അഖിൽ രാമപുരം, എക്സിക്യൂട്ടീവ് മെമ്പർ ജോസ് മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ADVERTISEMENT
error: Content is protected !!